മുല്ല
ആരുമറിയാതിരിക്കാൻ
അവൾ രാത്രി മാത്രം വിരിഞ്ഞു.
കനത്ത കൂരിരുട്ടിലും കാണുന്ന
തൂവെള്ള നിറമായിരുന്നവൾക്ക്.
ഒരു സ്വപ്നങ്ങളും ഇല്ലാത്തവളല്ലവൾ.
എല്ലാ നിറവും പ്രതിഫലിപ്പിക്കുന്ന
എല്ലാത്തിനോടുമിണങ്ങുന്ന
ധവള വർണമായിരുന്നവൾക്ക്.
സുഗന്ധം പരത്തിയവൾ ചിരിച്ചപ്പോ-
ളവൾ വിരിഞ്ഞതെല്ലാരുമറിഞ്ഞു.
ചിലരവളെ കയ്യിലെടുത്തു താലോലിച്ചു.
ചിലരവളെ മാലയാക്കി തലയിൽ ചൂടി.
ചിലരവളെ ഭഗവാനു ചാർത്തി.
വൈകുന്നേരമായപ്പോൾ വാടിക്കരഞ്ഞു
സുഗന്ധം നഷ്ടപ്പെട്ട അവളെ
തൊടിയിലേക്കു വലിച്ചെറിഞ്ഞു
______________________________________Chinju, II MA English (2019-21)
No comments:
Post a Comment
Note: Only a member of this blog may post a comment.